പോ​ലീ​സി​നു വി​വ​രം ന​ൽ​കി; ആലപ്പുഴയിൽ പ​തി​നേ​ഴു​കാ​ര​നെ ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി

പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ പ​തി​നേ​ഴു​കാ​ര​നെ ക്രൂ​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ൽ ആ​ല​പ്പു​ഴ കൃ​ഷ്ണ​പു​ര​ത്താ​യി​രു​ന്നു സം​ഭ​വം. അ​മ്മ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് പ​തി​ന​ഞ്ചി​ല​ധി​കം വ​രു​ന്ന സം​ഘം വി​ദ്യാ​ർ​ഥി​യാ​യ പ​തി​നേ​ഴു​കാ​ര​നെ വ​ടി​വാ​ളി​ന് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൈ​ക​ളി​ലും ഇ​ട​തു​കാ​ലി​ലും പു​റ​ത്തും വെ​ട്ടി. ര​ണ്ടു പേ​ർ പി​ടി​ച്ചു​നി​ർ​ത്തി​യാ​ണ് പു​റ​ത്ത് വെ​ട്ടി​യ​ത്. മൂ​ത്ത സ​ഹോ​ദ​ര​ൻ ക​ഞ്ചാ​വ് സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ കാ​ര​ണ​ത്താ​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട​ന്വേ​ഷി​ച്ചെ​ത്തി​യ സം​ഘ​ത്തി​ന് മു​ന്നി​ല്‍​പ്പെ​ട്ട ഇ​ള​യ​സ​ഹോ​ദ​ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം പോ​ലീ​സ് എ​ത്തി​യാ​ണ് വി​ദ്യാ​ര്‍​ഥി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top