ആരായാലും തെറ്റ് അംഗീകരിക്കാനാവില്ല; വിജയവര്‍ഗിയയെ തള്ളി മോദി

മധ്യപ്രദേശിൽ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ച ബിജെപി എംഎൽഎ ആകാശ് വിജയവര്‍ഗിയയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. മര്യാദകേട് അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ്. എന്നാല്‍ കുറ്റം ചെയ്തയാൾ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ലെന്നും മോദി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി.
മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആകാശ് മർദ്ദിച്ചത്. സംഭവത്തിൽ ആകാശിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here