Advertisement

സുരേഷ് ഗോപി ഇടപെട്ടു, മന്ത്രിയെ വിളിച്ചു, ഉടൻ നടപടി; പാലാ പോളിടെക്നിക്കിന് മുന്നിൽ അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റി

5 hours ago
2 minutes Read

അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് മാറ്റി. പാലാ പോളിടെക്നിക്കിനു മുന്നിലെ പോസ്റ്റാണ് കെഎസ്ഇബി മാറ്റിയത്. അപകടഭീഷണി ഉയർത്തുന്ന പോസ്റ്റിന്റെ കാര്യം അധ്യാപകരും വിദ്യാർത്ഥികളുമാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വൈദ്യുതി മന്ത്രിയെ നേരിട്ട് വിളിച്ച് പ്രശ്നപരിഹാരം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കെഎസ്ഇബി ഇന്നലെ പുതിയ വൈറ്റ് പോസ്റ്റുകൾ സ്ഥാപിച്ചത്.

കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാമെന്ന് അറിയിച്ചതായും പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു. എന്നാൽ മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വൈദ്യുത പോസ്റ്റ് നീക്കംചെയ്യുന്നത് വൈകുന്നത് അപകടമാണെന്ന് പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും വൈദ്യുത പോസ്റ്റ് മാറ്റിയിടുകയും ചെയ്യുകയായിരുന്നു.

പോളിടെക്‌നിക് കോളേജില്‍ ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും പോളിടെക്‌നിക്കിലെ ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

Story Highlights : suresh gopi intervened to change electric post in pala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top