സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍

സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു. ഫീസ് എത്രയെന്നറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസബയില്‍ ആരോപിച്ചു. എന്നാല്‍, ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രവേശനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു മന്ത്രി കെകെ ശൈലജയുടെ മറുപടി.
നീറ്റ് ഫലം വന്ന് ഒരു മാസമായിട്ടും പ്രവേശന നടപടികള്‍ എങ്ങുമെത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വിഎസ് ശിവകുമാര്‍ ആരോപിച്ചു. 2017 ലെ കോടതി വിധി നടപ്പാക്കാന്‍ 2019 വരെ സര്‍ക്കാര്‍ കാത്തു നിന്നതാണ് അനിശ്ചിതത്വത്തിന് കാരണം. എല്ലാം സമയബന്ധിതമായാണ് ചെയ്തതെന്നും പ്രവേശത്തിന് തടസ്സമുണ്ടാവില്ലെന്നുമാണ്
ആരോഗ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പ്രവേശനം നടത്തും. തുടര്‍ന്ന് ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം നടപ്പാക്കും.
കോടതിയില്‍ അനുകൂല വിധി നേടാന്‍ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here