സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിരിഞ്ഞു പോകാതിരുന്നതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top