ലോകകപ്പ് മത്സരങ്ങള്‍ കഴിയുന്നതോടെ മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കും

ലോകകപ്പോടെ മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് അഭ്യൂഹം. പ്രവചനാതീതമായ തീരുമാനങ്ങള്‍ക്ക് പേരുകേട്ട ധോണിയില്‍ നിന്നും അത്തരത്തിലൊരു തീരുമാനം കൂടി വരുന്നു എന്ന സൂചനാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ നല്‍കുന്നത്.
വിരമിക്കല്‍ തീരുമാനം ബിസിസിഐയെ അറിയിച്ചെന്നാണ് വിവരം. എന്നാല്‍ ബിസിസിഐ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. 2004 ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി 2014ല്‍ ടെസ്റ്റ് നിന്ന് വിരമിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പെട്ടെന്നായിരുന്നു ആ വിരമിക്കല്‍ തീരുമാനം. 2007 ല്‍ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത ധോണി പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടവും, 2011ല്‍ ഏകദിന ലോകകപ്പും രാജ്യത്തിനായി സമ്മാനിച്ചു. 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടി. 348 ഏകദിനങ്ങളില്‍ നിന്ന് 10,723 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.
ഇതിനിടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച് അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെയാണ് റായിഡുവിനെ ഒഴിവാക്കി വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരുക്കേറ്റ് ധവാനും, വിജയ് ശങ്കറും ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പകരം ഒറ്റ ഏകദിനം പോലും കളിക്കാത്ത മായങ്ക് അഗര്‍വാളിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെയാണ് അമ്പട്ടി റായിഡുവിന്റെ വിരമിക്കാല്‍ പ്രഖ്യാപനം. ഐപിഎല്ലിലും ഇനി റായിഡു കളിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here