ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ പീഡനപരാതിയുമായി യുവതി

കൊല്ലത്ത് ബിജെപി നേതാവ് പീഢിപ്പിച്ചതായി മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതിയുടെ പരാതി. നെടുമ്പന സ്വദേശിയും ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഓമനക്കുട്ടനെതിരെയാണ് പരാതി. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഇയാളുടെ അയല്‍വാസി കൂടിയായ യുവതി പരാതി നല്‍കിയത്.
പട്ടാളത്തിലുള്ള ഭര്‍ത്താവിന്റെ ട്രാന്‍സ്ഫര്‍ ശരിയാക്കാന്‍ സംസാരിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. ഓമനക്കുട്ടന്റെ സുഹൃത്തായ വത്സല എന്ന യുവതിയുടെ വീട്ടില്‍ വച്ചായിരുന്നു പീഢനമെന്ന് പരാതിയില്‍ പറയുന്നു. തന്നെ കയറിപ്പിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ഓമനക്കുട്ടന്‍ സംഭവം പുറത്തറിഞ്ഞാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി.
അതേസമയം അടുത്തിടെ സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് ബിജെപിക്കാരന്‍ കൂടിയായ ഭര്‍ത്താവ് പാര്‍ട്ടി സംസ്ഥാന നേതൃത്ത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഓമനക്കുട്ടന്റെ അയല്‍വാസി
കൂടിയായ യുവതി പരാതി നല്‍കിയത്. കണ്ണനല്ലൂര്‍ പോലീസ്, കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണര്‍, ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് ഇ മെയില്‍ വഴിയാണ് യുവതി പരാതി അയച്ചത്.പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ച കണ്ണനല്ലൂര്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതായി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here