കനത്ത മഴയിൽ മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്നു; 15 വീടുകൾ ഒലിച്ചു പോയി, 29 പേരെ കാണാനില്ല

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ കനത്ത മഴയിൽ അണക്കെട്ട് തകർന്ന് 15 വീടുകൾ ഒലിച്ചുപോയി. 29 പേരെ കാണാതായിട്ടുണ്ട്.  രത്‌നഗിരി ജില്ലയിലെ തിവാരെ അണക്കെട്ടാണ് ഇന്നലെ രാത്രി 10 മണിയോടെ തകർന്നത്. അണക്കെട്ട് തകർന്നതോടെ സമീപത്തെ ജനവാസമേഖലകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയടക്കം എത്തിയിട്ടുണ്ട്.

Read Also; മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 28 ആയി

ഡാം തകർന്നതിനെതുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയാണ് മഹാരാഷ്ട്രയിൽ തുടരുന്നത്. റോഡുകളും റെയിൽവേ ട്രാക്കുകളുമെല്ലാം വെള്ളത്തിനടിയിലായതിനെ തുടർന്ന് റോഡ്,റെയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റൺവേയിൽ വിമാനം തെന്നിനീങ്ങിയതിനെ തുടർന്ന് വിമാനസർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top