തമാശ കാണിച്ച് നെഹ്റ; ഒപ്പം സഹീറും ഇർഫാനും നെഹ്റയുമടക്കം പഴയ കൂട്ടുകാർ: യുവരാജിന്റെ വിടവാങ്ങൽ പാർട്ടി

അടുത്തിടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ച യുവരാജ് സിംഗിൻ്റെ വിടവാങ്ങൽ പാർട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. യുവരാജും ഭാര്യ ഹേസൽ കീഹ്ചും ചേർന്ന് നടത്തിയ പാർട്ടി മുൻ താരങ്ങളെക്കൊണ്ട് ശ്രദ്ധേയമായിരുന്നു. മദ്യപിച്ച് പൂസായ നെഹ്റയുടെ ‘പെർഫോമൻസ്’ ചിരിക്കാനുള്ള വകയും നൽകുന്നുണ്ട്.
മുൻ ഇന്ത്യൻ താരങ്ങളും യുവിക്കൊപ്പം ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരുമായ സഹീർ ഖാൻ, ഇർഫാൻ പത്താൻ, പാർത്ഥിവ് പട്ടേൽ, അജിത് അഗാർക്കർ, ശിഖർ ധവാൻ, മുഹമ്മദ് കൈഫ്, ക്രിക്കറ്റ് അവതാരകൻ ഗൗരവ് കപൂർ തുടങ്ങിയവരൊക്കെ പാർട്ടിക്ക് എത്തിയിരുന്നു. പലരും കുടുംബത്തോടൊപ്പമാണ് പർട്ടിയിൽ പങ്കെടുത്തത്.
ഒപ്പം അംബാനി കുടുംബം, സാനിയ മിർസ, യുവതാരം പൃഥ്വി ഷാ, ബോളിവുഡ് താരങ്ങളായ രവീണ ഠണ്ഡൻ, ഫർഹാൻ അക്തർ തുടങ്ങിയവരും പാർട്ടിയിൽ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here