Advertisement

ബയോമെട്രിക് ടെക്‌നോളജി സംവിധാനവുമായി കുവൈറ്റ് എയര്‍പോര്‍ട്ട്

July 4, 2019
0 minutes Read

കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് ടെക്‌നോളജി സംവിധാനം പ്രവര്‍ത്തനസജ്ജമായി. പുതിയ ടെര്‍മിനല്‍ ആയ ടെര്‍മിനല്‍ നാലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക.

ടെര്‍മിനല്‍ നാല് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷമായി. നിലവില്‍ കുവൈറ്റ് എയര്‍ സര്‍വ്വീസുകള്‍  ആണ് ഈ ടെര്‍മിനലില്‍ നിന്നും പ്രവര്‍ത്തിക്കുന്നത്. എയര്‍പോര്‍ട്ടിലെ സേവനങ്ങള്‍ കാര്യക്ഷമമാക്കാനായാണ് ബയോമെട്രിക് ടെക്‌നോളജി പ്രാവര്‍ത്തികമാക്കുന്നത്.
എയര്‍ പോര്‍ട്ട് സേവങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക
എന്ന നയത്തിന്റെ ഭാഗമായാണ് ബയോ മെട്രിക് ടെക്‌നോളജിഉപയോഗപ്പെടുത്തുന്നതെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ ഡിറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫോസന്‍ വ്യക്തമാക്കി.

3 മാസം പരീക്ഷണ അടിസ്ഥാനത്തില്‍ ഫേഷ്യല്‍ റെക്കഗ്നൈസേഷന്‍ ടെക്‌നോളജി ആണ് ഉപയോഗപെടുത്തുക.  ഈ ടെക്‌നോളജിയിലൂടെ സേവനങ്ങള്‍ കാര്യക്ഷമമാകുന്നതിനോപ്പം യാത്രക്കാരെ തിരഞ്ഞു കണ്ടുപിടിക്കാനും എളുപ്പമായിരിക്കും. 46.4 മില്ല്യന്‍ കെഡിയാണ് പുതിയ ടെര്‍മിനലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി ചിലവഴിക്കുന്നത് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top