ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനം ലക്ഷ്യമിട്ട് സമ്പൂര്‍ണ്ണ ബജറ്റ്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനം ലക്ഷ്യമിട്ട് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്.
ദേശീയ തലത്തില്‍ റിസര്‍ച്ച് ഫൗണ്ടേഷന് രൂപീകരിക്കും. നാഷണല്‍ റിസര്ച്ച്ഫൗ ണ്ടേഷനുകള്ക്കായി മിനിസ്റ്ററി തലത്തില്‍ ധനസമാഹരണം നടത്തും. മഹാത്മാഗാന്ധിയുടെ ആശയങ്ങളെക്കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കുന്നതിനായി ഒരു ഗാന്ധി-പീഡിയ വികസിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ കരട് നിയമം ഇന്ത്യയില്‍ അവതരിപ്പിക്കും. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി സ്റ്റഡി ഇന്‍ ഇന്ത്യ പ്രോഗ്രാം നിര്‍ദ്ദേശിക്കും. ഖേലോ ഇന്ത്യാ പദ്ധതിയുടെ കീഴില്‍ ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും.
ലോകോത്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 400 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിക്കും.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.