Advertisement

ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാം

July 5, 2019
Google News 0 minutes Read

ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

120 കോടിയിലധികം ഇന്ത്യക്കാരുടെ കയ്യിൽ ആധാർ ഉണ്ട്. അതുകൊണ്ട് തന്നെ നികുതിദായകരുടെ സൗകര്യാർത്ഥം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി മുതൽ ആധാർ ഉപയോഗിക്കാം. പാൻ കാർഡ് ഉപയോഗിക്കേണ്ടിയിരുന്ന എവിടെയും ഇനി ആധാർ ഉപയോഗിക്കാം.

അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ലെന്ന് ധനമന്ത്രി അറിയിച്ചു. വർഷം ഒരു കോടിവരെയുള്ള പിൻവലിക്കലിന് രണ്ട് ശതമാനം നികുതി. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് 7% നികുതിയും ഏർപ്പെടുത്തി.

2 കോടിക്കും 5 കോടിക്കും ഇടയിൽ വരുമാനമുള്ളവരുടെ നികുതി 3% വർധിക്കും. 5 കോടിയോ അതിൽ കൂടുതലോ വരുമാനമുള്ളവരുടെ നികുതി 7% വർധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here