കേന്ദ്ര ബജറ്റ് നിരാശാ ജനകമെന്ന് കേരളാ എംപിമാര്‍

കേന്ദ്ര ബജറ്റ് നിരാശാ ജനകമെന്ന് കേരളാ എം പിമാര്‍. തൊഴിലവസരങ്ങള്‍ സൃഷടിക്കാന്‍ നടപടികള്‍ ഇല്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇന്ധന നികുതി വര്‍ദ്ധനവ് കേരളത്തിന് വിനയാകുമെന്ന് ആന്റോ ആന്റ്ണി പറഞ്ഞു. എന്നാന്‍ മികച്ച ബജറ്റ് എന്നായിരുന്നു രാജ്യസഭാ എംപി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം.
കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി എന്നാണ് ബജറ്റ് അവതരണത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതികരണം. നൂതനമായി ഒന്നുമില്ല. കേവലം ഒരു പ്രസംഗം മാത്രമെന്നാണ് ബജറ്റിനെ എന്‍ കെ പ്രേമചന്ദ്രന്‍ വിശേഷിപ്പിച്ചത് പ്രളയം ഉള്‍പെടെയുള വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചിട്ടില്ല എന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍-ഡീസല്‍ നികുതി ഉയര്‍ത്തിയത് ഉപഭോക്ത സംസ്ഥാനമായ കേരളത്തെ വിലകയറ്റത്തിലേക്ക് തള്ളിവിടുമെന്ന് ആന്റോ ആന്റ്ണി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളുന്നതായിരുന്നു മുന്‍ മന്ത്രിയും രാജ്യസഭാ എം പിയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. ബജറ്റ് ചര്‍ച്ചയില്‍ കേരളത്തെ കൂടുതല്‍ പരിഗണിക്കുമെന്നാണ് എംപിമാരുടെ പ്രതിക്ഷ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here