മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്

മിനിമം ഗനണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് ആണ് ആദ്യ സമ്പൂര്‍ണ്ണ വളര്‍ച്ചയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ സംരംഭങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി. ചെറുകിട തൊഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. എല്ലാ മേഖലയിലും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ രൂപീകരിക്കു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 3ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.7 ട്രില്യണ്‍ ഡോളറായി സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു.
മാത്രമല്ല, 1.50 കോടിയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് രണ്ട് ശതമാനം ജിഎസ്ടിയില്‍ ഇളവ്. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റവൈദ്യുതി ഗ്രിഡ് എന്നിവ നടപ്പാക്കും. പ്രകൃതി സൗഹാര്‍ദ്ദപരമായ ഗതാഗത സൗകര്യങ്ങളുടെ പ്രോത്സാഹനത്തിന്റെ ഭാമഗമായി ഇലക്ട്രിക് വാഹഹങ്ങളുടെ പ്രോത്സാഹനം, സ്ത്രീ സംരംഭകര്‍ക്കും സംരഭങ്ങളുടെയും പ്രോത്സാഹനം എന്നിവയാണ് ബജറ്റ് മുന്നോട്ടു വെയ്ക്കുന്ന ആഹ്വാനങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here