Advertisement

ടോൾ പ്ലാസ ജീവനക്കാർക്ക് നേരെയുണ്ടായ അക്രമം; ബിജെപി എംപിക്കെതിരെ കേസെടുത്തു

July 6, 2019
Google News 0 minutes Read

ബിജെപി എംപിയുടെ സുരക്ഷാഭടൻ ടോൾ പ്ലാസ ജീവനക്കാരെ മർദ്ദിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്ത സംഭവത്തിൽ എംപിക്കെതിരേ പൊലീസ് കേസെടുത്തു. ബിജെപി എംപിയായ രാം ശങ്കർ കത്താരിയക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആഗ്രയിലെ ഇന്നർ റിംഗ് റോഡ് ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എംപിയുടെ കോൺവോയി വാഹനത്തെ ടോൾ പ്ലാസ ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്ത സുരക്ഷാ ഭടൻ ജീവനക്കാരെ മർദ്ദിക്കുകയും, ആകാശത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. കത്താരിയയുടെ സാന്നിധ്യത്തിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാക്രമം.

അക്രമത്തിൽ മൂന്ന് ടോൾ പ്ലാസ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിന്റെ വീഡിയോ ടോൾ പ്ലാസയിലെ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിൽ ടോൾപ്ലാസ മാനേജർ ബിജെപി എംപിക്കും സംഘത്തിനും എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here