മെഡിക്കല്‍പ്രവേശനം; സാമ്പത്തിക സംവരണ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് വിജ്ഞാപനം വൈകുന്നു

മെഡിക്കല്‍ പ്രവേശനത്തിന് സാമ്പത്തിക സംവരണ സീറ്റുകളിലേക്ക് അലോട്ട്‌മെന്റിനുള്ള വിജ്ഞാപനം വൈകുന്നു. നിലവിലുള്ള സീറ്റുവെച്ച് സംവരണം ഉറപ്പാക്കിയാല്‍ ജനറല്‍ മെറിറ്റ് സീറ്റുകളെക്കാള്‍ അധികമാവും സംവരണ സീറ്റുകളുടെ എണ്ണം. മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന കേന്ദ്ര നിര്‍ദേശമാണ് സര്‍ക്കാരിനെ അലട്ടുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിനായി 25 സീറ്റുകള്‍ വരെ അധികം അനുവദിക്കുമെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാഗ്ദാനം. 283 സീറ്റുകളാണ് 10 ശതമാനം സാമ്പത്തിക സംവരണത്തിന് വേണ്ടത്. എന്നാല്‍ സംസ്ഥാനത്തിന് ലഭിച്ചത് 155 സീറ്റുകള്‍ മാത്രം. മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ക്ക് അധിക സീറ്റ് ലഭിച്ചതുമില്ല. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കേരളത്തില്‍ ആകെയുളളത് 1455 മെറിറ്റ് സീറ്റുകളാണ്. മൊത്തം സീറ്റുകള്‍ വര്‍ധിക്കുമ്പോള്‍ ഇതിനു അനുസൃതമായി മറ്റ് സംവരണ വിഭാഗങ്ങളുടെ സംവരണ ശതമാനമനുസരിച്ച് സീറ്റുകളിലും വര്‍ധന വരുത്തേണ്ടിവരും. സംവരണ സീറ്റുകളുടെ എണ്ണം 50 ശതമാനം കവിയാന്‍ പാടില്ലെന്നതാണ് വ്യവസ്ഥ. നിലവിലുള്ള സീറ്റുവെച്ച് സംവരണം ഉറപ്പാക്കിയാല്‍ ജനറല്‍ ക്വോട്ട സീറ്റുകള്‍ 45 ശതമാനമായി കുറയും. ഇത് ചട്ട വിരുദ്ധമാണ് എന്നുള്ളതാണ് സര്‍ക്കാരിന് നേരിടേണ്ടി വരുന്ന പ്രതിസന്ധി.
പ്രതിസന്ധി തുടരുന്നതിനാല്‍ സാമ്പത്തിക സംവരണ സീറ്റിലെ അലോട്ട്‌മെന്റിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് വിജ്ഞാപനം ഇറക്കാനായിട്ടില്ല. പുതുതായി അനുവദിച്ച 155 സീറ്റുകള്‍ മാത്രമായി ഇവര്‍ക്ക് നീക്കി വെക്കണമോ, മൊത്തം സീറ്റിന്റെ പത്ത് ശതമാനം സീറ്റ് നീക്കിവെക്കണമോ എന്നതില്‍ സര്‍ക്കാറില്‍ നിന്ന് കൃത്യമായ മറുപടി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ. നാളെ അലോട്ട്‌മെന്റ് രജിസ്ട്രേഷന്‍ സമയപരിധി അവസാനിക്കുന്നതിനാല്‍ ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here