Advertisement

ഭരണഘടന സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി

July 6, 2019
Google News 0 minutes Read

ഭരണഘടന സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്ന് കോൺഗസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാർ ഉപ മുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ അപകീർത്തി കേസിൽ ജാമ്യം ലഭിച്ചതിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം.

മോദിയെന്ന എല്ലാവരും കള്ളമ്മാരാണെന്ന രാഹുലിന്റെ പരാമശത്തിനെതിരെയാണ് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പാട്‌ന സിജെഎം കോടതിയിൽ അപകീർത്തി കേസ് നൽകിയത്. ലോക്‌സഭാ തെരെഞ്ഞടുപ്പ് പ്രചാരണത്തിനിടെ കർണ്ണാടകയിലെ കോളാറിൽ നടത്തിയ പ്രസംഗംത്തിലായിരുന്നു പരാമർശനം. പതിനായിരം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. ആർഎസ്എസിന്റെയും പ്രധാനമന്ത്രിമോദിയുടെയും ആശയത്തിനെതിരെ പോരാടുന്നവർ രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്ന് രാഹുൽ പറഞ്ഞു.

മോദി പരാമർശത്തിൽ മറ്റൊരു അപകീർത്തി കേസിലും രാഹുലിന് ഹാജരാകാനുണ്ട്. ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ജൂലൈ 24 ന് ഹാജരാകാനാണ് നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊലപാതകത്തിലെ പ്രതിയാണെന്ന പരാമർശം. കള്ളപ്പണം വെളുപ്പിക്കാൻ അഹമ്മദാബാദ് ബാങ്ക് സഹകരണ കൂട്ടുനിന്നുവെന്ന പരാമർശം തുടങ്ങിയവയുമായി ബന്ധപ്പെട്ട അപകീർത്തി കേസുകളിലും രാഹുൽ ഇനി ഹാജരാകണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here