ബിജെപിയുടെ അംഗത്വ വിതരണ പരിപാടി പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ ഉദ്ഘാടനം ചെയ്യും

ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നിർവഹിക്കും. രാവിലെ പത്തരയോടെ വാരാണസിയിൽ എത്തുന്ന മോദി വിമാനത്താവളത്തിൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്നാണ് ബിജെപി അംഗത്വ വിതരണ ചടങ്ങിൽ പങ്കെടുക്കുക.
Prime Minister Narendra Modi to launch BJP’s membership drive from Varanasi today. He will also launch a tree plantation drive in the city. (file pic) pic.twitter.com/tckPegAtOA
— ANI UP (@ANINewsUP) 6 July 2019
വാരാണസിയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷ തൈ നടൽ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. നേരത്തെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നരേന്ദ്രമോദി വാരാണസിയിലെത്തി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here