Advertisement

കർണാടക പ്രതിസന്ധി; മുതിർന്ന നേതാക്കൾ യോഗം ചേരുന്നു

July 6, 2019
1 minute Read
congress inc

കർണാടക പ്രതിസന്ധിയിൽ ആശങ്കയോടെ എഐസിസി. മുതിർന്ന നേതാക്കൾ യോഗം ചേരുന്നു.നേതാക്കൾ തമ്മിലുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ബിജെപി പണം നൽകി ജനാധിപത്യത്തെ വിലക്ക് വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് സുർ ജെവാല ആരോപിച്ചു.

നിലവിലുള്ള കർണ്ണാടകത്തിന്റെ പ്രതിസന്ധി ചർച്ച ചെയ്യാനാണ് നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്ന് ത്. കർണ്ണാടക’ നേതാക്കളായ ‘ പരമേശ്വര ,Dk ശിവ കുമാർ, സിദ്ധരാമയ്യ എന്നിവർ തമ്മിലുള്ള ഗ്രൂപ്പ് പോരാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.പ്രശ്നം പരിഹരിക്കാൻസംഘടന കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പുറമെ ജനറൽ സെക്രട്ടറി മല്ലിഖാർജുന ഖാർഖയെ സംസ്ഥാന സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. സർക്കാരിനെ നിലനിർത്താനുതകുന്ന നീക്കങ്ങൾ സ്വീകരിക്കാനാണ് നേതാക്കൾ നൽകിയ നിർദേശം.രണഘടന തൊട്ട് സത്യം ചെയ്ത പ്രധാനമന്ത്രി തന്നെ ഭരണ ഘടന തത്വങ്ങൾ ലംഘിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദിപ് സുർജവാല ആരോപിച്ചു.

കർണ്ണാടക കോൺഗ്രസിൽ പ്രശ്നങ്ങൾ ആരംഭിച്ചിട്ട് കുറേ നാളുകളായെങ്കിലും ഇത് ആദ്യമായാണ് പ്രശ്നങ്ങൾ ഇത്ര വഷളാകുന്നത്. കർണ്ണാടക കൈവിട് പോയാൽ കോൺഗ്രസിന്റെ ഫണ്ടിനെ ബാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top