ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സംസം വെള്ളം കൊണ്ട് പോകുന്നതിനു വിലക്കേര്‍പ്പെടുത്തി

ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സംസം വെള്ളം കൊണ്ട് പോകുന്നതിനു വിലക്കേര്‍പ്പെടുത്തി. കൊച്ചി, മുംബെ, ഹൈദരാബാദ് യാത്രകക്കാരെയാണ് ഇത് ബാധിക്കുക. ഈ സെക്ടറില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതാണ് നിയന്ത്രണത്തിന് കാരണം.
ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന AI 964 വിമാനത്തിലും ഹൈദരാബാദിലേക്കും മുംബെയിലേക്കും സര്‍വീസ് നടത്തുന്ന AI966വിമാനത്തിലും സംസം വെള്ളം കൊണ്ടുപോകാനാകില്ലെന്ന് എയര്ഇന്ത്യയില്‍ നിന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ച സര്‍ക്കുലറില്‍ പറയുന്നു. അടുത്ത സെപ്റ്റംബര്‍ പതിനഞ്ചു വരെ ഈ നിയന്ത്രണം തുടരുന്നത്.
ഈ സെക്ടരുകളില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ പിന്‍വലിച്ചു ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനാലാണ് ഈ നിയന്ത്രണം. നേരത്തെ സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 747 സീരീസില്‍ പെട്ട വിമാനങ്ങള്‍ക്ക് പകരം എയര്‍ബസ് 321 വിമാനങ്ങളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വീസുകള്‍ക്ക് വേണ്ടിയാണ് പിന്‍വലിച്ചത് എന്നാണു റിപ്പോര്‍ട്ട്. ഹജ്ജ് സീസണ്‍ അവസാനിച്ചാല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് സൂചന. ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന പല കമ്പനികളും പലപ്പോഴും സംസം വെള്ളം ഓഫ്‌ലോഡ് ചെയ്യാറുണ്ട്. ഓരോ യാത്രക്കാരനും അഞ്ച് ലിറ്ററിന്റെ സംസം വെള്ളം കൊണ്ട് പോകുന്നതിനു വിമാനക്കമ്പനികള്‍ ചാര്‍ജ് ഈടാക്കാറില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here