കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം

കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ആരോഗ്യ വകുപ്പ് ധാരണയിലെത്തി. തീരുമാനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ സാധാരണക്കാരായ നിരവധി രോഗികള്‍ നട്ടം തിരിഞ്ഞതോടെയാണ് സര്‍ക്കാര്‍ പുനരാലോചനക്ക് തയ്യാറായത്. പദ്ധതിയുടെ ആനുകൂല്യം ആര്‍ക്കും നിഷേധിക്കപ്പെടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടുന്നത് സംബന്ധിച്ച് ധനവകുപ്പുമായി ആരോഗ്യവകുപ്പ് ധാരണയിലെത്തുകയും ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് രണ്ടുദിവസത്തിനുള്ളില്‍ പുറത്തിറങ്ങും.
പദ്ധതി നിലവിലില്ലെന്ന് കരുതി ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്നും തുക ഉടന്‍ അക്കൗണ്ടിലേക്ക് എത്തുമെന്നും സര്‍ക്കാര്‍ ആശുപത്രികളെ അറിയിച്ചിട്ടുണ്ട്.
കാരുണ്യ ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ചികിത്സയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന കാര്യണ്യ പദ്ധതി ജൂണ്‍ 30 നാണ് നിര്‍ത്തലാക്കിയത്. ആര്‍എസ്ബിവൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്കും കാരുണ്യ ബനെവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍ സാക്ഷ്യ പത്രം നല്‍കുന്നതനുസരിച്ച് കാരുണ്യയില്‍ നിന്ന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ സൗജന്യം നിന്നതോടെ, സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് രോഗികളാണ് നട്ടം തിരിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here