സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 6.8 ശതമാനം വർധന

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. വൈദ്യുതി നിരക്കിൽ 6.8 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കളുടെ നിരക്കും കൂട്ടിയിട്ടുണ്ട്. 40 യൂണിറ്റ് വരെ നിരക്ക് വർധനയില്ല. 50 യൂണിറ്റ് വരെ 25 പൈസ കൂടും. 51 യൂണിറ്റ് മുതൽ 30 പൈസയാണ് വർധിപ്പിച്ചത്. ബിപിഎൽ വിഭാഗത്തിന് വർധന ബാധകമല്ല. നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
1000 വാട്‌സ് വരെ കണക്ടഡ് ലോഡുള്ള ബി.പി.എൽ കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ , സ്ഥിരമായ അംഗവൈകല്യമുള്ളവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂണിറ്റ് വരെ യൂണിറ്റിന് 1 രൂപ 50 പൈസ നിരക്കിൽ ചാർജ് നൽകിയാൽ മതിയെന്നും റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു.
അതേ സമയം സർക്കാരിന്റെ കൊള്ളയുടെ അവസാനത്തെ ഉദാഹരണമാണ് വൈദ്യുതി ചാർജ് വർധനയെന്നും യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here