ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരമൊരുക്കാന്‍ സൗദി ഹജ്ജ് മന്ത്രാലയം

ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യമായി ഹജ്ജിനു അവസരം ഒരുക്കാന്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം. ആഭ്യന്തര ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ നിശ്ചിത എണ്ണം ഭിന്നശേഷിക്കാര്‍ക്ക് അവസരം നല്‍കാനാണ് നിര്‍ദേശം.
സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം നല്‍കുന്നത്. ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇതുപ്രകാരം അഞ്ഞൂറ് വരെ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്ന സര്‍വീസ് കമ്പനികള്‍ ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് ഹജ്ജിനു അവസരം നല്‍കണം. അഞ്ഞൂറ്റിയൊന്ന് മുതല്‍ ആയിരത്തി അഞ്ഞൂറ് വരെ തീര്‍ഥാടകരുള്ള കമ്പനികള്‍ നാല് സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കി വെക്കണം.
ആയിരത്തി അഞ്ഞൂറ്റിയൊന്ന് മുതല്‍ രണ്ടായിരത്തി അഞ്ഞൂറ്റിയൊന്ന് വരെ തീര്‍ഥാടകരുള്ള കമ്പനികള്‍ ആറും, മുവ്വായിരത്തി അഞ്ഞൂറില്‍ കൂടുതലുള്ള കമ്പനികള്‍ എട്ടും ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജിനു അവസരം നല്‍കണം. ചിലവ് കുറഞ്ഞ ഹോസ്പിറ്റാലിറ്റി പാക്കേജുകളിലാണ് ഇവര്‍ക്ക് അവസരം നല്‍കുക. കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം നല്‍കാന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അതിനു അവസരം നല്‍കും. ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സീറ്റ് അനുവദിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here