ലോകത്തിലെ ഏറ്റവും കുറഞ്ഞ നരഹത്യാനിരക്ക് ഏഷ്യന്‍ രാജ്യങ്ങളിലെന്ന് ഐക്യരാഷ്ട്രസഭ

ലോകത്തിലെ ഏറ്റവും കുറഞ്ഞ നരഹത്യാനിരക്ക് ഏഷ്യന്‍ രാജ്യങ്ങളിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ ഐക്യനാടുകളിലാണ് നരഹത്യ ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ല്‍ ലോകത്താകമാനം നാലുലക്ഷത്തി അറുപതിനായിരം പേര്‍ നരഹത്യ മൂലം ജീവന്‍ നഷ്ടപ്പെട്ടെന്ന് യുഎന്‍ ഓഫീസ് ഓഫ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലാണ് ഏറ്റവും കുറഞ്ഞ നരഹത്യാ നിരക്ക്. ഒരുലക്ഷം പേരില്‍ 2.3 പേര്‍ക്കാണ് 2017 ല്‍ ഏഷ്യയില്‍ നരഹത്യ മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ലോകജനസംഖ്യയുടെ 60 ശതമാനവും ഉള്‍പ്പെടുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണ് എന്നതും റിപ്പോര്‍ട്ട് പരിഗണിക്കുന്നുണ്ട്.
അതേ സമയം അമേരിക്കന്‍ ഐക്യനാടുകളിലാണ് നരഹത്യ ഏറ്റവും കൂടുതല്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ലോകജനസംഖ്യാനിരക്ക് വര്‍ദ്ധിച്ചതിന് ആനുപാതികമായി നരഹത്യ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1992 ല്‍ ഒരു ലക്ഷത്തില്‍ 7.2 പേര്‍ക്ക് നരഹത്യ മൂലം ജീവന്‍ നഷ്ടപ്പെട്ടിരുന്നു എങ്കില്‍ 2017 ല്‍ അത് 6.1 ആയി കുറഞ്ഞിട്ടുണ്ട്. നരഹത്യ ചെയ്യപ്പെടുന്നവരില്‍ കൂടുതലും പുരുഷന്‍മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here