കാരുണ്യ പദ്ധതി നീട്ടുന്നതില്‍ വ്യത്യസ്ത നിലപാടുമായി സര്‍ക്കാര്‍ വകുപ്പുകള്‍

കാരുണ്യ പദ്ധതി നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ വ്യത്യസ്ത നിലപാട്. പദ്ധതി നീട്ടുമെന്ന ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ധനവകുപ്പ് തളളി. പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടുമെന്നും ഇക്കാര്യത്തില്‍ ധനവകുപ്പുമായി ധാരണയിലെത്തിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തെ തളളിയിരിക്കുകയാണ് ധനവകുപ്പ്. ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്നതാണ് ധനവകുപ്പിന്റെ സമീപനം. മൂന്നുമാസം അത്തരത്തില്‍ മുന്നോട്ട് പോയെങ്കിലും സര്‍ക്കാരിന് പ്രത്യേക നേട്ടമുണ്ടായിട്ടില്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ, ആരോഗ്യമന്ത്രി പ്രഖ്യാപിച്ചതു പോലെ കാരുണ്യ പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. അതേസമയം, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ചും ധനവകുപ്പ് ആലോചിക്കുന്നുണ്ട്.
കാരുണ്യ ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ചികിത്സയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന കാര്യണ്യ പദ്ധതി ജൂണ്‍ 30 നാണ് നിര്‍ത്തലാക്കിയത്. ആര്‍ എസ് ബി വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്കും കാരുണ്യ ബനെവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍ സാക്ഷ്യ പത്രം നല്‍കുന്നതനുസരിച്ച് കാരുണ്യയില്‍ നിന്ന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ സൗജന്യം നിന്നതോടെ, സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് രോഗികളാണ് നട്ടം തിരിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here