Advertisement

ന്യൂസിലൻഡ് ബാറ്റ് ചെയ്യും; കുൽദീപ് പുറത്ത്

July 9, 2019
0 minutes Read

ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്.

ന്യൂസിലൻഡ് നിരയിൽ ടിം സൗത്തിക്കു പകരം ലോക്കി ഫെർഗൂസൻ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ ടീമിലെത്തിയ സൗത്തി 9 ഓവറിൽ 70 റൺസ് വഴങ്ങിയതാണ് ഫെർഗൂസനെ തിരികെ വിളിക്കാൻ കാരണമായത്. അതേ സമയ, കുൽദീപ് യാദവിനെ പുറത്താക്കി യുസ്‌വേന്ദ്ര ചഹാലിനെ ടീമിലെടുത്തിട്ടുണ്ട്.

ബാറ്റിംഗ് ട്രാക്കായ ഓൾഡ് ട്രാഫോർഡിൽ ആദ്യ ബാറ്റ് ചെയ്യുന്നത് ന്യൂസിലൻഡിനു മേൽക്കൈ ആകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top