Advertisement

അണക്കെട്ട് തകരാൻ കാരണം ഞണ്ടുകൾ; മന്ത്രിയുടെ വസതിയിൽ ഞണ്ടുകളെ വിതറി പ്രതിഷേധം; വീഡിയോ

July 9, 2019
Google News 6 minutes Read

മഹാരാഷ്ട്രയിലെ തിവ്‌രെ അണക്കെട്ട് തകരാനുള്ള കാരണം ഞണ്ടുകളാണെന്ന സംസ്ഥാന ജലമന്ത്രി തനാജി സാവന്തിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം. എൻസിപി പ്രവർത്തകരാണ് മന്ത്രിയുടെ വീടിനും ചുറ്റും ഞണ്ടുകളെ വിതറി പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ ഞണ്ടുകളുടെ ചിത്രമുള്ള മുഖം മൂടിയും ധരിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായി.

അണക്കെട്ട് 2004 മുതൽ പ്രവർത്തനക്ഷമമാണെന്നും എന്നാൽ ഞണ്ടുകളാണ് പ്രശ്‌നമുണ്ടാക്കിയതെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. അടുത്തകാലത്തായി അണക്കെട്ടിൽ ചോർച്ചയുണ്ടായെന്നും അതിന് കാരണം ഞണ്ടുകളാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം രംഗത്തെത്തി. ഞണ്ടിന്റെ മറ്റു ‘കഴിവുകൾ’കൂടി മന്ത്രി പറഞ്ഞാൽക്കൊള്ളാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. അഴിമതിക്കാരായ വൻസ്രാവുകളെ രക്ഷപ്പെടുത്താൻ പാവം ഞണ്ടിനെതിരേ ആരോപണമുന്നയിക്കുകയാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here