Advertisement

‘നാസറുമായി തനിക്ക് ബന്ധമില്ല; നാസറിന്റെ ഫോൺ വരുമ്പോൾ രാജ്കുമാർ മാറിപ്പോകുമായിരുന്നു’; നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി ട്വന്റിഫോറിനോട്

July 9, 2019
1 minute Read

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി പ്രതി ശാലിനി. നാസർ എന്ന വ്യക്തിയുടെ പേരല്ലാതെ മറ്റൊരു വിവരവും തനിക്കറിയില്ലെന്നും നാസറുമായി ഫോൺ ചെയ്യുമ്പോൾ രാജ്കുമാർ ഫോണുമായി ദൂരെ മാറി പോവുമായിരുന്നുവെന്നും ശാലിനി ട്വന്റിഫോറിനോട് പറഞ്ഞു.

നാസർ ശാലിനിയുടെ വിവിധ അക്കൗണ്ടുകളിൽ പണം ഇട്ടുതരുമെന്നാണ് രാജ്കുമാർ വിശ്വസിപ്പിച്ചിരുന്നത്. നാസറുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശാലിനി കൂട്ടിച്ചേർത്തു.

മോളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പോയി എന്ന വാദം തെറ്റാണെന്നും തനിക്ക് ലഭിക്കാത്ത പണം എങ്ങനെ മകൾക്ക് ലഭിക്കുമെന്നും ശാലിനി പറഞ്ഞു. മകൾ വിദ്യാഭ്യാസ ലോണെടുത്താണ് പഠിക്കുന്നതെന്നും ബാങ്ക് നേരിട്ടാണ് മകളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതെന്നും ഹരിതാ ഫിനാൻസിയേഴ്‌സിന്റെ പണം മകളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും ശാലിനി പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top