ലോക്കർ റൂമിൽ നൃത്തം ചെയ്തും സെൽഫിയെടുത്തും താരങ്ങൾ; ലോകകപ്പ് വിജയിച്ച യുഎസ്എ വനിതാ ടീമിന്റെ ആഹ്ലാദ പ്രകടനം: വീഡിയോ

കഴിഞ്ഞ ദിവസമാണ് യുഎസ്എ വനിതാ ലോകകപ്പ് കിരീടം ചൂടിയത്. ഫൈനലിൽ ഹോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ കൂടിയായ അമേരിക്ക കീഴടക്കിയത്. ലോകകിരീടം നേടിയതിനു ശേഷം അമേരിക്കൻ താരങ്ങൾ ലോക്കർ റൂമിൽ നടത്തുന്ന അഹ്ലാദ പ്രകടനങ്ങളുടെ വീഡിയോ നവ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

പല താരങ്ങളുടെയും ഇൻസ്റ്റഗ്രാം സ്റ്റോറികൾ കൂട്ടിച്ചേർത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മതിമറന്ന് നൃത്തം ചെയ്യുന്ന താരങ്ങൾ സെൽഫിയെടുത്തും ബിയറടിച്ചും ഷാമ്പെയിൻ ബോട്ടിൽ പൊട്ടിച്ചും ആഘോഷിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

വീഡിയോ കാണാം:


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top