‘എന്റെ ടീമിൽ ഒരുപാട് ജെന്റിൽമാന്മാർ ഉണ്ടായിരുന്നു’; അന്ന് സ്ലെഡ്ജ് ചെയ്യാൻ അരും തയ്യാറാവില്ലായിരുന്നുവെന്ന് ഗാംഗുലി: വീഡിയോ

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം മഴ മുടക്കിയപ്പോൾ നേട്ടമായത് ക്രിക്കറ്റ് ആരാധകർക്കാണ്. ഗാംഗുലി ഇന്ത്യൻ ടീമിൻ്റെ നായകനായിരുന്ന സമയത്തെ ചില രഹസ്യങ്ങളാണ് അദ്ദേഹവും ലക്ഷ്മണും പങ്കു വെച്ചത്. ഈ ഓർമ്മകളിൽ സ്ലെഡ്ജിംഗിൻ്റെ രഹസ്യം പറഞ്ഞതായിരുന്നു ഏറെ രസകരം.
സ്ലെഡ്ജിംഗിനെപ്പറ്റി അവതാരക മായന്തി ലാംഗറാണ് ഗാംഗുലിയോട് ചോദിച്ചത്. വിവിഎസ് ലക്ഷ്മണും ഗാംഗുലിയോടൊപ്പം ഉണ്ടായിരുന്നു. ‘ഒരുപാട് ജെന്റില്‍മാന്‍മാര്‍ നിറഞ്ഞതായിരുന്നു എന്റെ ടീം’- ഗാംഗുലി പറഞ്ഞ് തുടങ്ങി. ‘ആ സമയത്ത് ഇന്ത്യന്‍ ടീമിനെ വെച്ച് സ്ലെഡ്ജ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ദ്രാവിഡിനോട് ഓസീസ് താരങ്ങളെ സ്ലെഡ്ജ് ചെയ്യാന്‍ പറഞ്ഞാല്‍ അത് തന്റെ രീതിയല്ലെന്നാണ് ദ്രാവിഡ് മറുപടി പറയുക.’- ദാദ ഓർത്തെടുത്തു.
‘ലക്ഷ്മണനോട് ഇക്കാര്യം ആവശ്യപ്പെട്ടാല്‍ എന്റെ ബാറ്റിംഗില്‍ മാത്രമാണ് എന്റെ ശ്രദ്ധ എന്നാകും മറുപടി. സച്ചിനോട് പറഞ്ഞാല്‍ മിഡ് ഓണില്‍ നിന്ന് മിഡ് വിക്കറ്റ് ഫീല്‍ഡറോട് അദ്ദേഹം പറയും, സ്റ്റീവ് വോയെ സ്ലെഡ്ജ് ചെയ്യാന്‍’- ഗാംഗുലി പറയുന്നു. താനും ഹർഭജനും മാത്രമാണ് ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നതെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.
Lol! Ganguly on fire ? pic.twitter.com/oDaay9oYir
— rabhinder kannan (@rabhinderkannan) July 9, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here