പ്രളയ ധനസഹായം; അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പ്രളയ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് സർക്കാർ ഹൈക്കോടതിയിയെ അറിയിച്ചു. നിലവിൽ 2,60,269 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 571 അപേക്ഷകൾ തീർപ്പാക്കി. മറ്റ് അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും ഇതിനായി ഈ മാസം 20 മുതൽ ജില്ലകൾ തോറും മീറ്റിംഗ് സംഘടിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. അപേക്ഷകളിലും അപ്പീലുകളിലും അവ്യക്തത തുടരുകയാണെന്നും അപ്പീലുകളിൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here