Advertisement

കർണാടകയിൽ രാജ്ഭവനിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന് കോൺഗ്രസ്,ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം

July 10, 2019
9 minutes Read

കർണാടകയിൽ സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ ഗവർണറെ കണ്ടതിന് പിന്നാലെ രാജ്ഭവനിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന് കോൺഗ്രസ്,ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം. ഗുലാം നബി ആസാദ്, സിദ്ധരാമയ്യ, കെ.സി വേണുഗോപാൽ, എച്ച്.ഡി ദേവഗൗഡ എന്നിവരാണ് വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അതേ സമയം വിമത എംഎൽഎമാർ ഇന്ന് വീണ്ടും സ്പീക്കർക്ക് രാജിക്കത്ത് നൽകി.

Read Also; കർണാടക പ്രതിസന്ധി; എംഎൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് തടഞ്ഞു

സ്പീഡ് പോസ്റ്റ് വഴി രാജിക്കത്തയച്ച എംഎൽഎമാർ സ്പീക്കറുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കുകയും ചെയ്തു. രാജി സ്വീകരിക്കാത്ത കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എംഎൽഎമാർ ഹർജി നൽകിയിരിക്കുന്നത്.

Read Also; കർണാടകയിലെ എട്ട് എംഎൽഎമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; രാജി വയ്ക്കുന്നവർ നേരിട്ടെത്തണം

ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഭരണപക്ഷത്ത് നിന്നും രാജിവച്ച 13 എംഎൽഎമാരിൽ എട്ട് പേരുടെ രാജി നിയമപ്രകാരമല്ലെന്ന് കർണാടക സ്പീക്കർ കെ.ആർ രമേഷ് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജിവയ്ക്കുന്നവർ നേരിട്ടെത്തണമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനെതിരെയാണ് വിമത എംഎൽഎമാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top