ഡി.കെ ശിവകുമാറിനെ പൊലീസ് വിട്ടയച്ചു; എംഎൽഎമാരെ കാണാതെ മുംബൈയിൽ നിന്ന് മടങ്ങില്ലെന്ന് ഡി.കെ

കർണാടകയിൽ നിന്നുള്ള വിമത എംഎൽഎമാരെ കാണാനെത്തിയതുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ കർണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പൊലീസ് വിട്ടയച്ചു. രാവിലെ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ എംഎൽഎമാരുടെ പരാതിയെ തുടർന്ന് പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
Read Also; കർണാടകയിൽ രാജ്ഭവനിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന് കോൺഗ്രസ്,ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം
തുടർന്ന് നിരോധനാജ്ഞ ലംഘിച്ച് ധർണ നടത്തിയതിന് ഉച്ചയോടെ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താൻ എംഎൽഎമാരെ കാണാതെ മുംബൈയിൽ നിന്ന് മടങ്ങില്ലെന്ന് ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ എംഎൽഎമാരും തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കർണാടക സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here