തന്നെ ബ്ലോക്ക് ചെയ്ത മഞ്ജരേക്കറെ ട്രോളി മൈക്കൽ വോൺ; ഇരുവരും തമ്മിലുള്ള വാക്കുതർക്കം തുടരുന്നു

മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോണും തമ്മിലുള്ള വാക്കു തർക്കം കുറച്ചു ദിവസങ്ങളായി തുടരുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നത്. തർക്കങ്ങൾക്കൊടുവിൽ മഞ്ജരേക്കർ തന്നെ ബ്ലോക്ക് ചെയ്തു എന്നാരോപിച്ച് വോൺ രംഗത്തു വന്നു. ബ്ലോക്ക് ചെയ്ത മഞ്ജരേക്കറെ ട്രോളിക്കൊണ്ടാണ് വോണിൻ്റെ മറുപടി.
രവീന്ദ്ര ജഡേജയെ മഞ്ജരേക്കർ ‘ബിറ്റ്സ് ആൻഡ് പീസ്’ (തട്ടിക്കൂട്ട്) ക്രിക്കറ്റർ എന്ന് വിളിച്ചതായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഇതിനെതിരെ ആരാധകരും ജഡേജയുമടക്കം രംഗത്തു വന്നു. എന്നാൽ താൻ തൻ്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് മഞ്ജരേക്കർ പറഞ്ഞു. തുടർന്ന് കിവീസിനെതിരേ ജഡേജ വിക്കറ്റെടുത്തതോടെ മൈക്കല്‍ വോണ്‍ മഞ്ജരേക്കറെ പരിഹസിച്ചു. ചെറുകിട താരങ്ങളുടെ സമയം തെളിഞ്ഞു എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഒപ്പം നിങ്ങള്‍ പറഞ്ഞ ആ ചെറുകിട താരം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടല്ലോ എന്നും വോണ്‍ മഞ്ജരേക്കറോട് ചോദിച്ചു. ഇതിന് പിന്നാലെ മഞ്ജരേക്കര്‍ വോണിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഇതോടെ മഞ്ജരേക്കറോട് തന്നെ അണ്‍ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് വോണ്‍ ട്വീറ്റ് ചെയ്തു. കളിവാക്ക് പറഞ്ഞതല്ലേ…എന്നെ അണ്‍ബ്ലോക്ക് ചെയ്യൂ എന്നാണ് വോണിന്റെ ട്വീറ്റ്. യുസ്‌വേന്ദ്ര ചഹാലിൻ്റെ ചിത്രത്തിൽ മഞ്ജരേക്കറുടെ മുഖം എഡിറ്റ് ചെയ്ത് ചേർത്ത ഒരു ചിത്രവും ഇതിനൊപ്പം വോണ്‍ ചേര്‍ത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here