രോഹിതും കോലിയും പുറത്ത്; ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം

ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം. മൂന്ന് ഓവർ പിന്നിടുമ്പോൾ തന്നെ രോഹിത് ശർമയും വിരാട് കോലിയും പുറത്തായി. ഒരു റൺ മാത്രമെടുത്താണ് ഇരുവരും കൂടാരം കയറിയത്. രോഹിതിനെ മാറ്റ് ഹെൻറി ടോം ലതമിൻ്റെ കൈകളിലെത്തിച്ചപ്പോൾ കോലിയെ ട്രെൻ്റ് ബോൾട്ട് വിക്കറ്റിനു മുന്നിൽ കുരുക്കി.
240 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ഇന്നലെ ആദ്യ ഇന്നിംഗ്സ് 46.1 ഓവർ പിന്നിടുമ്പോൾ കളി മഴ മുടക്കിയതിനെത്തുടർന്ന് ഇന്നാണ് കളി തുടർന്നത്. മൂന്ന് ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 5 റൺസാണ് നേടിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here