കൊച്ചി പള്ളുരുത്തിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊച്ചി പള്ളൂരുത്തിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സാഗരൻ എന്ന63 കാരനാണ് 57 വയസുള്ള ഭാര്യ മനോരമയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയത്.കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്ന് സമീപവാസികൾ.
ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് കൊച്ചി പള്ളൂരുത്തി സ്വദേശി സാഗരൻ ഭാര്യ മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.തുടർന്ന് 2 മണിയോടെ സാഗരൻ പള്ളൂരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണം.ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നെന്നും പലപ്പോഴും പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിക്കാറുള്ളതെന്നും സമീപവാസികൾ പറയുന്നു.
കഴിഞ്ഞ 4 വർഷം മുൻപ് ഇവരുടെ മകൾ പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം സാഗരൻ പലപ്പോഴും മാനസിക അസാസ്ഥ്യം പ്രകടിപ്പിക്കാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here