Advertisement

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്; ഒമ്പത് പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും

July 11, 2019
0 minutes Read

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതൽ പേരെ തിരിച്ചറിഞ്ഞു. ഏഴുപേർ തിരുവനന്തപുരം സ്വദേശികളാണ്. തിരിച്ചറിഞ്ഞ ഒമ്പതു പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡിആർഐ അറിയിച്ചു.

നിലവിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ഡിആർഐ. വിമാനത്താവളത്തിൽ നിന്നും ശേഖരിച്ച് സിസിടിവി ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കാരിയർമാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്നും ഡിആർഐ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്.

മുമ്പ് അറസ്റ്റിലായ, പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, അഭിഭാഷകനായ ബിജു എന്നിവരെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top