Advertisement

‘ക്വിക്ക് എഡിറ്റ്’; പുതിയ ഫീച്ചറുമായി വാട്സപ്പ്

July 12, 2019
0 minutes Read
whatsapp banned 2 million accounts

വാട്സപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ക്വിക്ക് എഡിറ്റ് മീഡിയ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. വാട്‌സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാൻ സഹായകമാകുന്നതാണ് ഈ ഫീച്ചർ.

ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. ഫയല്‍ തുറക്കുമ്പോള്‍ തന്നെ ഒരു ക്വിക്ക് എഡിറ്റ് ഷോര്‍ട്ട്കട്ട് പ്രത്യക്ഷപ്പെടും. ഇത് ഉപയോ​ഗിച്ച് ലഭിച്ച ഫയലിൽ മാറ്റങ്ങൾ വരുത്താനാകും. ഇവ പുതിയ ഫയലായി ഫോണിൽ സേവ് ചെയ്യപ്പെടും. ​ഗാലറിയിൽ നിന്ന് ഇവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമാകും.

അധികം താമസിക്കാതെ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ നിർമാണ ഘട്ടത്തിലാണ് ഇത്. എന്നാൽ ഇതു സംബന്ധിച്ച‌ ഔദ്യോ​ഗിക വിശദീകരണം വാട്സാപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top