വിൻഡീസ് പര്യടനം: രോഹിത് നയിക്കും; ധോണിയടക്കം പല സീനിയർ താരങ്ങളും പുറത്തിരിക്കും

ഈ മാസാവസാനാം നടക്കാനുള്ള വിൻഡീസ് പര്യടനത്തിൽ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി അടക്കം പല സീനിയർ താരങ്ങളും പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. വിരാട് കോലിക്ക് പകരം രോഹിത് ശർമ ടീമിനെ നയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടീം തിരഞ്ഞെടുപ്പിനുള്ള 17നോ 18നോ നടക്കാനിരിക്കെയാണ് ഈ റിപ്പോർട്ടുകൾ.
ധോണിയോടൊപ്പം വിരാട് കോലി, ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി തുടങ്ങിയവരും കരീബിയൻ പര്യടനത്തിൽ ഉണ്ടാവില്ല. ലോകകപ്പില്‍ നിറം മങ്ങിയ ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ് തുടങ്ങിയവരും ടീമിൽ ഉൾപ്പെട്ടേക്കില്ല. യുവതാരങ്ങളായ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യര്‍, ഇയാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരനായ രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായവും യുവതാരങ്ങളുടെ സെലക്ഷനില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ മധ്യനിര ശക്തിപ്പെടുത്തുന്നതിനും അടുത്ത ടി-20 ലോകകപ്പിനു വേണ്ട ടീം തിരഞ്ഞെടുപ്പിനു വേണ്ടിയുമാവും കരീബിയൻ പര്യടനം. പുതുതലമുറയിൽ നിന്നും മികച്ച കളിക്കാരെ കണ്ടെത്തേണ്ടതുണ്ട്. മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങുന്ന വിൻഡീസ് പര്യടനത്തിൽ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ ബുംറയും കോലിയും കളിക്കൂ.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനോട് ധോണി ഇപ്പോഴും മനസ്സുതുറന്നിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം മാത്രമേ ധോണി പാഡഴിക്കൂ എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ധോണിയുടെ തീരുമാനം കാത്തിരിക്കുകയാണെന്നാണ് ബിസിസിഐ അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിനെയും പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുഖ്യ കോച്ച് രവിശാസ്ത്രി, ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here