കുട്ടീഞ്ഞോയുടെ ഏഴാം നമ്പർ ഇനി ഗ്രീസ്മാൻ അണിയും

ഗ്രീസ്മാൻ ടീമിലെത്തിയതോടെ കുട്ടീഞ്ഞോയ്ക്കാണ് കഷ്ടകാലം. കുട്ടീഞ്ഞോ അണിഞ്ഞു കൊണ്ടിരിക്കുന്ന ഏഴാം നമ്പർ ജേഴ്സി ഇനി അണിയുക ഗ്രീസ്മാൻ ആവും. ബാഴ്സയ്ക്കു വേണ്ടി പേരിനൊത്ത പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതിരുന്ന കുട്ടീഞ്ഞോയിൽ നിന്ന് ജേഴ്സി തിരികെ വാങ്ങി ബാഴ്സ ഗ്രീസ്മാനു നൽകുകയായിരുന്നു.
ഗ്രീസ്മാൻ ക്ലബിനും രാജ്യത്തിനും വേണ്ടി അണിഞ്ഞിരുന്നത് ഏഴാം നമ്പർ ജേഴ്സി ആയിരുന്നു. തനിക്ക് ആ നമ്പർ തന്നെ നൽകണമെന്ന് ബാഴ്സയോട് അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരമാണ് ക്ലബ് ഇങ്ങനെ തീരുമാനമെടുത്തത്. ബാഴ്സയിൽ ഇനി ബാക്കിയുള്ളത് 16,17,19, 24, 25 എന്നീ നമ്പറുകളാണ്. അതിൽ ഏതാണ് കുട്ടീഞ്ഞോയ്ക്ക് നൽകുക എന്നത് വ്യക്തമല്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here