സൗഹൃദം പങ്കുവെക്കാന്‍ ഷൂലേസ് സേവനവുമായി ഗൂഗിള്‍

സൗഹൃദം പങ്കുവെക്കാന്‍ പുതിയ സേവനവുമായി ഗൂഗിള്‍. നിലവിലുള്ള മീഡിയ സേവനങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഗൂഗിള്‍ ഈ സേവനം ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കി മാസങ്ങള്‍ക്ക് ശേഷമാണ് ഷൂലേസ് സേവനവുമായി ഗൂഗിള്‍ എത്തുന്നതെന്നും ശ്രദ്ധേയമാണ്.

ഡേറ്റിങ് ആപ്പുകളിലും മറ്റും ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച് മേക്കിങ് സംവിധാനമാണ് ഗൂഗിള്‍ ഷൂലേസ് സേവനങ്ങളുടെ അടിസ്ഥാനം.  സമാന താല്‍പര്യമുള്ളവരെ കണ്ടെത്തി സുഹൃത്തുക്കളാകാനുള്ള സാഹചര്യം ഷൂ ലേസ് ഒരുക്കുന്നുണ്ട്. ഓരോ ഉപയോക്താവിനെയും കൃത്യമായ വെരിഫിക്കേഷന്‍ നടപടികളിലൂടെ മാത്രമേ ഷൂലേസില്‍ അംഗത്വമെടുക്കാന്‍ അനുവദിക്കൂ.

പരീക്ഷണാടിസ്ഥാനമെന്ന നിലയില്‍ അമേരിക്കയില്‍ മാത്രമാണ് സേവനം ലഭ്യമാകുക.
ആന്‍ഡ്രോയിഡിലും ഐഓഎസിലും ഷൂലേസില്‍ അംഗമാകാന്‍ ഓര്‍ക്കുട്ടിനു സമാനമായി ഉപയോക്താക്കളുടെ ക്ഷണം അനുസരിച്ച് മാത്രമേ സാധ്യമാകൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top