ഇന്റർകോണ്ടിനന്റൽ കപ്പ്: ഇന്ത്യക്കിന്ന് രണ്ടാം മത്സരം

ഹീറോ ഇൻ്റർകോണ്ടിനൻ്റൽ കപ്പിൽ ഇന്ത്യക്കിന്ന് രണ്ടാം മത്സരം. കൊറിയക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. ഇരു ടീമുകളും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു.
ഇന്ത്യ ആദ്യ മത്സരത്തിൽ താജിക്കിസ്ഥാനോടാണ് പരാജയപെട്ടത്. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ഇന്ത്യ രണ്ടാം പകുതിയിൽ നാലു ഗോളുകൾ വഴങ്ങി 2-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. അതേ സമയം, സിറിയയോട് 2-5 എന്ന സ്കോറിനാണ് കൊറിയ പരാജയപ്പെട്ടത്.
അനസ് പരിക്കേറ്റു പുറത്തായതോടെ ഇന്ത്യൻ പതിരോധ നിര ഇന്നും അനിശ്ചിതത്വത്തിലാകും. സന്ദേശ് ജിങ്കൻ ഇന്ന് ആദ്യ ഇലവനിലെത്തിയേക്കും. ഇരു ടീമുകൾക്കും ഇന്ന് വിജയം അത്യാവശ്യമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here