അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കില്ല

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ നേതാക്കൾ കുത്തി പരിക്കേൽപ്പിച്ച അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പൊലീസ് സംഘം ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. അഖിലിനെ വീണ്ടും സ്‌കാനിങ്ങിന് വിധേയനാക്കുമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
ന്യൂറോ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച ശേഷമെ മൊഴിയെടുക്കാൻ സാധിക്കുമോ എന്നതിൽ വ്യക്തത വരൂ. പൊലീസ് സംഘം ആശുപത്രിയിൽ നിന്ന് മടങ്ങി.
അതേസമയം, തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ ഡോക്ടർക്ക് മൊഴി നൽകിയിട്ടുണ്ട്. നസീം, അതിൽ, ആരോമൽ, ഇബ്രാഹിം, എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്നും തന്നെ കൊല്ലാനായിരുന്നു ഉദ്ദേശമെന്നും അഖിൽ മെഴി നൽകി.
അഖിലിനെ കുത്തിപ്പരുക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകനായ ശിവരഞ്ജിത്താണെന്നാണ് എഫ്‌ഐആറിലും പറയുന്നത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ പ്രതികളെ ഇതു വരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here