ആന്തൂരിൽ ആദ്യം കുറ്റസമ്മതം നടത്തിയ സിപിഐഎം ഇപ്പോൾ അപവാദപ്രചാരണം നടത്തുന്നുവെന്ന് പി.എസ് ശ്രീധരൻ പിള്ള

ആന്തൂരിലെ സാജന്റെ കുടുംബത്തിനെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ദുഷ്പ്രചാരണമാണ് സിപിഐഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ആദ്യം കുറ്റസമ്മതം നടത്തിയ സിപിഐഎം ഇപ്പോൾ അപവാദ പ്രചാരണം നടത്തുന്നത് അപമാനകരമാണ്. ഇത് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ സ്വയം കുഴിച്ച കുഴിയിൽ വീണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സിപിഐഎം പല രീതിയിൽ ദ്രോഹിക്കുന്നുവെന്നും കുടുംബത്തിനെതിരെ പാർട്ടി അപവാദ പ്രചാരണം നടത്തുകയാണെന്നും ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേശാഭിമാനി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. കുട്ടികൾക്കെതിരെ പോലും വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മക്കളുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും സാജന്റെ ഭാര്യ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here