സൗദിയിൽ അക്കൗണ്ടന്റുകളായ വിദേശികൾ പബ്ലിക് അക്കൗണ്ട്‌സ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യണം

സൗദിയിൽ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന വിദേശികൾ പബ്ലിക് അക്കൗണ്ട്‌സ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം ഉടൻ പ്രാബല്യത്തിലാകും. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവരെയും അംഗീകൃത കോഴ്‌സുകൾ പാസാവാതെ ജോലി ചെയ്യുന്നവരെയും പിടികൂടാനാണ് പുതിയ നിയമം.
സൗദി തൊഴിൽ മന്ത്രാലയവും പബ്ലിക് അക്കൗണ്ട്‌സ് ഓർഗനൈസേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. 10,000 ഉയർന്ന തസ്തികകൾ രാജ്യത്തെ അക്കൗണ്ടിങ് മേഖലയിൽ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയോളം പേർ വിദേശികളാണ്. നിലവിൽ 1972 പേർ അക്കൗണ്ടന്റ് ജോലിക്കായുള്ള രജിസ്‌ട്രേഷൻ നടത്തിയിട്ടുമുണ്ട്. എന്നാൽ പരിശോധനയിൽ 55 പേർക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം ഉടൻ പ്രാബല്യത്തിൽ വരുത്താനായി തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നത് . വിദേശികളെല്ലാം ഇക്കാരണത്താൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഉറപ്പുവരുത്തുകയും മതിയായ യോഗ്യത സർട്ടിഫിക്കറ്റുകൾ കരുതി വെക്കുകയും വേണം . എൻജിനീയറിങ്,ടെക്‌നീഷ്യൻ മേഖലയിലുള്ളവർക്ക് രജിസ്‌ട്രേഷനില്ലാതെ നിലവിൽ ഇഖാമ പുതുക്കാനാകില്ല. സമാന സ്വഭാവത്തിലേക്കാണ് അക്കൗണ്ട് മേഖലയും നീങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here