Advertisement

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ പജേറോയുടെ മൂന്നാം തലമുറ വാഹനം പജേറോ സ്പോര്‍ട്ട് എത്തുന്നു

July 13, 2019
0 minutes Read

വാഹന പ്രേമികളുടെ മനം കവരാന്‍  മിത്ഷുബിയുടെ പജേറോയുടെ മൂന്നാം ശ്രേണി വാഹനമെത്തുന്നു. ഡ്യുവല്‍ ടോണ്‍ നിറങ്ങളിലെത്തി ആളുകളുടെ മനം കവര്‍ന്ന പജേറോ ഇക്കുറി  സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയില്‍ മത്സരം കടുപ്പിക്കാനാണ് ഒരുങ്ങുന്നത്.

മൂന്നാം തലമുറ വാഹനത്തിന് പജേറോ സ്പോര്‍ട്ട് എന്നാണ് മിസ്തുബിഷി പേര് നല്‍കിയിരിക്കുന്നത്. രണ്ടാം തലമുറ പജേറോയുടെ പ്ലാറ്റ്‌ഫോമിലുള്ള വാഹനത്തിന്റെ ആഗോളതലത്തിലുള്ള ജൂലായ് 25 ആണ് വാഹനത്തിന്റെ ലോഞ്ച്. അടുത്ത വര്‍ഷത്തോടെ വാഹനം ഇന്ത്യയില്‍ എത്തിത്തുടങ്ങുക.

എന്നാല്‍, രൂപത്തില്‍ നിരവധി മാറ്റങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. പുതുതായി ഡിസൈന്‍ ചെയ്ത ഷാര്‍പ്പ് ഹെഡ്‌ലൈറ്റും ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന ബോള്‍ഡ് ഗ്രില്ലുമാണ് പുതിയ പജേറോയുടെ മുഖഭാവം മാറ്റുന്നത്. ലെതര്‍ ഫിനീഷിങ് നല്‍കിയിരിക്കുന്ന സീറ്റും ഡാഷ്‌ബോര്‍ഡും, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പജേറോ സ്‌പോര്‍ട്ടിന്റെ പ്രത്യേകത.

360 ഡിഗ്രി ക്യാമറ, സെല്‍സറുകള്‍, ഏഴ് എയര്‍ബാഗ്, ഇലക്ട്രോണിക് ഹാന്‍ഡ് ബ്രേക്ക് എന്നിവയും വാഹനത്തെ സമ്പന്നമാക്കുന്നുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് മൂന്നാം തലമുറ പജേറോ നിരത്തിലെത്തുന്നത്. 2.4 ലിറ്റര്‍ ഡീസല്‍ കപ്പാസിറ്റിയാണ് വാഹനത്തിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top