ഇന്നത്തെ പ്രധാന വാർത്തകൾ

കുത്തിയത് ശിവരഞ്ജിത്ത് തന്നെ; ഡോക്ടർക്ക് മൊഴി നൽകി അഖിൽ
യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിൽ ആക്രമവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് മൊഴി നൽകി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിൽ ഡോക്ടറോട് പറഞ്ഞു. മർദ്ദിച്ചത് നസീം, അതിൽ, ആരോമൽ, ഇബ്രാഹിം, എന്നിവർ ചേർന്ന്. തന്നെ കൊല്ലാനായിരുന്നു ഉദ്ദേശമെന്നും അഖിൽ മെഴി നൽകി.
യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. പ്രതികളായവരെ സംഘടനയിൽ നിന്നും പിരിച്ചുവിടാനും തീരുമാനമായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് നടപടി. എസ്എഫ്‌ഐയുടെ നിലപാടുകൾക്ക് അനുസരിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഉയർന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
പാർട്ടി അപവാദപ്രചാരണം നടത്തുന്നു; മക്കളുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമെന്ന് സാജന്റെ ഭാര്യ
സിപിഐഎം പല രീതിയിൽ ദ്രോഹിക്കുന്നുവെന്നും കുടുംബത്തിനെതിരെ പാർട്ടി അപവാദ പ്രചാരണം നടത്തുകയാണെന്നും ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. സിപിഎമ്മും പൊലീസും ചേർന്ന് തങ്ങൾക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്.
തെറ്റായ വാർത്തകളാണ് ദേശാഭിമാനി പ്രചരിപ്പിക്കുന്നത്.
പത്ത് മണിക്കൂർ നീളുന്ന തത്സമയ കലാപ്രകടനവുമായി ഫ്ളവേഴ്സ്; ‘അനന്തരം’ നാളെ രാവിലെ 9 മണി മുതൽ
ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ 22 മത്സരാർത്ഥികൾക്കും 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഫ്ളവേഴ്സ്. മഹാരോഗത്തിന്റെ പിടിയിൽ നിന്നും അതിജീവിച്ചവർക്കായി ഫ്ളവേഴ്സ് കലാകാരന്മാർ പത്ത് മണിക്കൂർ നീളുന്ന
തത്സമയ കലാപ്രകടനങ്ങൾ ഒരുക്കുന്നു. ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ‘അനന്തരം’ തത്സമയം ഫ്ളവേഴ്‌സിലൂടെ കാണാം.
തീവ്രവാദ സംഘടനാ സാന്നിദ്ധ്യം; തമിഴ്‌നാട്ടിൽ നാലിടങ്ങളിൽ എൻഐഎ റെയ്ഡ്
തീവ്രവാദ സംഘടനാ സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ നാലിടങ്ങളിൽ എൻഐഎ റെയ്ഡ്. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലർത്തുന്നവരുടെ വസതികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. എൻഐഎ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു.
റായുഡു ടീമിൽ ഉണ്ടാവേണ്ടതായിരുന്നു’; സെലക്ടർമാരെയും ടീമിനെയും രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ
ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെട്ട് പുറത്തായ ഇന്ത്യക് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ധോണിയെ ബാറ്റിംഗ് ഓർഡറിൽ വൈകി ഇറക്കിയതിനെയും അമ്പാട്ടി റായുഡുവിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here