Advertisement

ഹിമാചലിൽ ഭക്ഷണശാല പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് മരണം; സൈനികരടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

July 14, 2019
9 minutes Read

ഹിമാചൽ പ്രദേശിലെ സോളനിൽ കെട്ടിടം തകർന്നുവീണ് ഒരു കരസേനാ ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനഞ്ച് സൈനികരെയും അഞ്ച് നാട്ടുകാരെയും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനികരടക്കം പതിനാല് പേർ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം.

സോളനിൽ ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയുടെ കെട്ടിടമാണ് വൈകീട്ട് 4 മണിയോടെ തകർന്നുവീണത്. ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു സൈനിക ഉദ്യോഗസ്ഥരും കുടുംബവും. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top