കര്‍ത്താപൂര്‍ സിഖ് ഇടനാഴിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യാ- പാക് ചര്‍ച്ച ആരംഭിച്ചു

കര്‍ത്താപൂര്‍ സിഖ് ഇടനാഴിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യാ പാകിസ്ഥാന്‍ രണ്ടാം ഘട്ട ചര്‍ച്ച ആരംഭിച്ചു. അട്ടാരി വാഗ അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവിനെ പാകിസ്ഥാന്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.
സിക്ക് മതാചാര്യന്‍ ഗുരുനാനാക്ക് അവസാനകാലം ചിലവിട്ട ഗുരുദ്വാരയാണ് പാകിസ്ഥാനിലെ കര്‍ത്താപൂരില്‍ ഉള്ളത്.സിക്ക് മതസ്ഥരുടെ പുണ്യസ്ഥലമാണ് ശുരുദ്വാര. ഇവിടേയ്ക്ക് അഠാരിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ത്ഥ്വമാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി മാര്‍ച്ചില്‍ ഇന്ത്യയു പാകിസ്ഥാനും ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തീകരിച്ചിരുന്നു.
അതിന്റെ തുടര്‍ച്ചയെന്നോളമാണ് ഇന്നത്തെ രണ്ടാം ഘട്ട ചര്‍ച്ച. തീര്‍ത്ഥാടകരുടെ സുരക്ഷ, പാലം നിര്‍മ്മാണം, വെള്ളപൊക്കം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്. കൂടാതെ നവംബറിലെ ഗുരുനാനാക്ക് ജയന്തിയ്ക്ക് മുന്‍പായി ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തീയാക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എസ്‌സിഎല്‍ ദാസാണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവടക്കം 20 പാക്കിസ്ഥാന്‍ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here