Advertisement

യുഎഇ യിലെ ഏറ്റവും വലിയ വാഹന പരിശോധന-രജിസ്‌ട്രേഷൻ കേന്ദ്രം റാസൽഖൈമയിൽ ഒരുങ്ങുന്നു

July 14, 2019
1 minute Read

യുഎഇ യിലെ ഏറ്റവും വലിയ വാഹന പരിശോധന – രജിസ്‌ട്രേഷൻ കേന്ദ്രം റാസൽഖൈമയിൽ ഒരുങ്ങുന്നു. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ആയിരം വാഹനങ്ങളെ ഉൾക്കൊള്ളുന്ന കേന്ദ്രമാണ് ആവിഷ്‌കരിക്കുന്നത്. അര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാകും വാഹന പരിശോധന കേന്ദ്രം നിർമിക്കുക. എട്ട് പരിശോധനാ വരികൾ ഇവിടെയുണ്ടാകും.

Read Also; യുഎഇയിൽ അപകടസ്ഥലങ്ങളിലെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നതിനും പിഴ

ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. റസ്റ്റോറന്റുകൾ, കഫ്റ്റീരിയകൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയും ഇവിടെയുണ്ടാകും. രാവിലെയും വൈകീട്ടുമായി രണ്ട് ഷിഫ്റ്റുകളിൽ വാഹന പരിശോധന നടത്താനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top